Sorry, you need to enable JavaScript to visit this website.

ലെഗ്ഗിന്‍സ് ഇട്ട പെണ്ണിനെ അച്ചന്‍ കളിയാക്കുമ്പോള്‍ സാരി ഉടുത്ത പെണ്ണുങ്ങള്‍ ചിരിക്കും

ഞാന്‍ കാപ്പിപ്പൊടി അച്ചനെന്നേ പറയൂ. ഫോട്ടോയോ വീഡിയോ യോ ഇടില്ല. വനിതാ മാസികകളിലും പിന്നെ പല അച്ചടി മാധ്യമങ്ങളിലും അച്ചന്‍ നന്മശാസ്ത്രം വിളമ്പുന്നത് രുചിച്ചിട്ടുണ്ട്.

സ്ത്രീ വിരുദ്ധതയാണ് അച്ചന്റെ പ്രഭാഷണങ്ങളുടെ അടിക്കല്ല്. അതുകേട്ട് സ്ത്രീകള്‍ കുലുങ്ങിച്ചിരിക്കും. ലെഗ്ഗിന്‍സ് ഇട്ട പെണ്ണിനെ അച്ചന്‍ കളിയാക്കുമ്പോള്‍ സാരി ഉടുത്ത പെണ്ണുങ്ങള്‍ ചിരിക്കും. അതാണല്ലോ പെണ്ണുങ്ങളുടെ ചിരിയുടെ ഒരു രീതി.

അച്ചന്റെ മുസ്‌ലിം വിരുദ്ധത കേട്ട് എനിക്ക് അല്‍ഭുതമേയില്ല. സ്ത്രീ വിരുദ്ധത നേരിയ തോതിലെങ്കിലും പുലര്‍ത്തുന്നവര്‍ ദരിദ്ര വിരുദ്ധരായിരിക്കും, ദളിത് വിരുദ്ധരായിരിക്കും, ദുര്‍ബല വിരുദ്ധരായിരിക്കും, അപരജാതിമതവിരുദ്ധരായിരിക്കും, സമത്വവിരുദ്ധരായിരിക്കും. സര്‍വോപരി മനുഷ്യവിരുദ്ധരായിരിക്കും. ഇതില്‍ ആണ്‍പെണ്‍ഭിന്നലിംഗ ഭേദമില്ല.

https://www.malayalamnewsdaily.com/sites/default/files/2020/01/31/ladies.png

കമ്യൂണിസ്റ്റിനെ ഉരച്ചു നോക്കുക. ഒരു പണ്ഡിതമൂഢന്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. അനാഥയായ സ്ത്രീയോടുള്ള അവന്റെ നിലപാടെന്ന മര്‍മ്മസ്ഥാനത്തായിരിക്കണം ഉരച്ചു നോക്കേണ്ടത് എന്നു പറഞ്ഞത് ലെനിനാണ്.

സ്ത്രീവിരുദ്ധര്‍ ആത്യന്തികമായി പ്രപഞ്ചവിരുദ്ധരായിരിക്കും എന്ന് ഞാന്‍ ലെനിന്റെ മേല്പറഞ്ഞ വാചകങ്ങളെ ഓര്‍മ്മിച്ചുകൊണ്ടു തന്നെ എഴുതട്ടെ.

(ഫേസ് ബുക്ക് പോസ്റ്റ്)

 

Latest News