Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ വനിതാ മന്ത്രി രാജിവെച്ചു

കുവൈത്ത് സിറ്റി - കുവൈത്ത് സാമൂഹിക മന്ത്രി ഡോ. ഗദീര്‍ അസീരി രാജിവെച്ചു. ശൈഖ് സ്വബാഹ് അല്‍ഖാലിദ് അല്‍സ്വബാഹ് ആദ്യമായി നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ ഒന്നര മാസം മുമ്പാണ് ഡോ. ഗദീര്‍ സാമൂഹിക മന്ത്രിയായി നിയമിതയായത്. പാര്‍ലമെന്റിലെ ഇസ്‌ലാമിസ്റ്റ് അംഗങ്ങളുമായുള്ള തര്‍ക്കമാണ് മന്ത്രിയെ രാജിക്ക് പ്രേരിപ്പിച്ചത്.
ഇസ്‌ലാമിസ്റ്റുകള്‍ സജീവമായ ചാരിറ്റബിള്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സാമൂഹിക മന്ത്രാലയ ചുമതല ഡോ. ഗദീര്‍ ഏറ്റെടുത്തതില്‍ ഇസ്‌ലാമിസ്റ്റ് എം.പിമാര്‍ അതിശക്തമായി എതിര്‍ത്തുവരികയായിരുന്നു. മന്ത്രിക്കെതിരെ ഇവര്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസ പ്രമേയ നോട്ടീസില്‍ ചര്‍ച്ച നടക്കുന്നതിന് നാലു ദിവസം മാത്രം ശേഷിക്കെയാണ് വ്യാഴാഴ്ച ഡോ. ഗദീര്‍ രാജിവെച്ചത്. മന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ പ്രസിഡന്റും കുവൈത്ത് ഗവണ്‍മെന്റ് വക്താവുമായ താരിഖ് അല്‍മസ്‌റം അറിയിച്ചു. മുനിസിപ്പല്‍ കാര്യ സഹമന്ത്രിയായ എന്‍ജിനീയര്‍ വലീദ് അല്‍ജാസിമിനെ ആക്ടിംഗ് സാമൂഹിക മന്ത്രിയായി നിയമിച്ചിട്ടുമുണ്ട്.

 

Latest News