കണ്ണൂരില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍- ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയംഗവും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ തിലാന്നൂര്‍ സ്വദേശി പി പി ബാബുവിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി സ്‌കൂളില്‍ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് പീഡനവിവരം പുറത്തായത്. രക്ഷിതാക്കളുടെ പരാതിയിലാണ് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ബാബു. നാലുവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പി.പി ബാബു. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കണ്ണൂര്‍ ഡിസിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
 

Latest News