കൊടുങ്ങല്ലൂര്‍- പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയില്‍ പ്രശസ്ത ദളിത് ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ രവിചന്ദ്രന്‍ ബത്രന്‍ ഇസ്ലാം സ്വീകരിച്ചു.
കൊടുങ്ങല്ലൂരില്‍ സേവ് ഇന്ത്യ മൂവ്മെന്റ് സംഘടിപ്പിച്ച 'ആര്‍.എസ്.എസ് വംശീയ ഭീകരതക്കെതിരെ പ്രതിരോധ സംഗമം' എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഈസ് മുഹമ്മദ് എന്നായിരിക്കും ഇനിമുതല്‍ തന്റെ പേരെന്നും രവിചന്ദ്രന്‍ പറഞ്ഞു.ചേരമാന്‍ ജുമാമസ്ജിദില്‍ വെച്ചായിരിക്കും ഇസ്ലാം സ്വീകരണം.
ഇസ്ലാമിന്റെ സാഹോദര്യ,സമത്വ,മാനവിക സന്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ദളിത് സമൂഹം അനുഭവിക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചും വിശദീകരിച്ചു.