തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ നോട്ടിസിന് നിയമസഭയില്‍ അവതരണ അനുമതി നിഷേധിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടിസിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതിനാണ് നോട്ടിസ
.മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
അതേസമയം തിങ്കളാഴ്ച സഭയില്‍ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കാര്യോപദേശ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സാധിക്കും. പ്രമേയത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.ചട്ടം അനുസരിച്ചല്ല നോട്ടിസ് നല്‍കിയതെന്നും അദേഹം അറിയിച്ചു.