പങ്കുവെച്ചത് മനസ്സിലെ ഭീതി; ക്ഷമ ചോദിച്ച് ഫാദര്‍ ജോസഫ്-video

കോഴിക്കോട്- കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ വിദ്വേഷ വീഡിയോയുടെ പേരില്‍ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ ക്ഷമ ചോദിച്ചു. മനസ്സിലെ ഭീതി പങ്കുവെച്ചതാണെന്നും ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചതല്ലെന്നും സ്വകാര്യ മതഗ്രൂപ്പില്‍ നടത്തിയ പ്രസംഗമാണെന്നും അദ്ദേഹം പറയുന്നു.

മുഴുവന്‍ നുണകള്‍; സമൂഹമാധ്യമങ്ങളില്‍ താരമായ അച്ചന് മറുപടി-video

തീവ്രവാദികളായ ഏതോ മുസ്ലിംകള്‍ ചെയ്തതാണെന്നും കേരളത്തിലെ ലക്ഷോപലക്ഷം മുസ്ലിംകള്‍ നല്ലവരാണെന്നും വിശുദ്ധ ഖുര്‍ആനിലെ വിശുദ്ധ ചിന്തകള്‍ക്ക് ഭംഗമേല്‍പിക്കാന്‍ ഉദ്ദേശിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ തീയതി തെറ്റാണെന്നും അതില്‍ ബുദ്ധമുട്ടുണ്ടെന്നും അച്ചന്‍ പറയുന്നു. വേദനപ്പിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുന്നു- ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഫാദര്‍ ജോസഫ് പറഞ്ഞു.

 

 

Latest News