തായിഫ് - മജാരിദക്ക് സമീപം ശംറാനിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം കക്കാട് കരുമ്പിൽ സ്വദേശി മുഹമ്മദ് മുസ്തഫ (50) യാണ് മരിച്ചത്. ആറു വർഷമായി തുറൈബാനിൽ ജോലിനോക്കിവരുന്നു. തുറൈബാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൗദിയിൽ മറവുചെയ്യും. ഭാര്യ: സൽമ. മക്കൾ: മുസമ്മിൽ, നസ്‌റിൻ, ബിൻസിയ, സാബിത്ത്. മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാക്കൾ രംഗത്തുണ്ട്.