Sorry, you need to enable JavaScript to visit this website.

അൽജൗഫിൽ പൊതുമര്യാദ നിയമം ലംഘിച്ച 593 പേർ പിടിയിൽ

സകാക്ക - പൊതുമര്യാദ നിയമം ലംഘിച്ച 593 പേരെ രണ്ടര മാസത്തിനിടെ അൽജൗഫ് പ്രവിശ്യയിൽനിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കുക, വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലെ ഭിത്തികളിലും എഴുതുക, ചിത്രം വരക്കുക, സഭ്യതക്ക് നിരക്കാത്ത വസ്ത്രധാരണം, വികലാംഗർക്കും വയോജനങ്ങൾക്കുമുള്ള സീറ്റുകൾ ഉപയോഗിക്കുക എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് ഇത്രയും പേരെ  പിടികൂടിയത്. 
നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അൽജൗഫ് പോലീസ് അറിയിച്ചു.

 

Latest News