നടുറോട്ടില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പത്രപ്രവര്‍ത്തകന്‍ കെ.എം.ബഷറിന് മരണാനന്തര നീതി ലഭ്യമാക്കാനും ഐ.എ.എസ് മാഫിയകള്‍ക്ക് കനത്ത താക്കീത് നല്‍കാനും കേരള മുഖ്യമന്ത്രി രംഗത്തുവരണമെന്ന് ആവശ്യപ്പെടുകയാണ് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ.
ഫേസ് ബുക്ക് പോസ്റ്റില്‍നിന്ന്.
കേരളം നാണം കെടാന്‍ പോകുന്നു. മൂക്കറ്റം മദ്യപിച്ച് ഉന്നത പത്രപ്രവര്‍ത്തകനെ നടുറോട്ടില്‍ കൊല ചെയ്ത ഐ.എ.എസുകാരന് പൂച്ചെണ്ടും നല്‍കി സര്‍വീസിലേക്ക് തിരിച്ചെടുക്കുവാന്‍
ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സാധാരണക്കാരന് ഒരു നിയമം, ഐ.എ.എസ് ഗുണ്ടകള്‍ക്ക് മറ്റൊരു നിയമം?
നാം ജീവിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലോ, അതോ വെള്ളരിക്കാ പട്ടണത്തിലോ? വരും ദിവസങ്ങളില്‍ മുഖ്യ മന്ത്രിയുടെ കരുത്ത് കാത്തിരിക്കാം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സിറാജ് ലേഖകനും തിരുവനന്തപുരം യൂണിറ്റ് ഇന്‍ചാര്‍ജ്ജുമായ കെ.എം. ബഷീര്‍ ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമന്‍ െ്രെഡവ് ചെയ്ത കാറിടിച്ച് ക്രൂരമായ രീതിയില്‍ കൊല ചെയ്യപ്പടുന്നത്.
ഒരു അപകടമരണമെന്ന് പറയുന്നതിനു പകരം മദ്യപിച്ച് വാഹനമിടിച്ച് കെ.എം.ബഷീറിനെ കൊലപെടുത്തിയെന്ന സത്യം അറിയാത്തവരല്ല
കേരളത്തിന്റെ പോലീസും സര്‍ക്കാറും. പ്രതി ഒരു ഉന്നത ഐ.എ.എസുകാരനായതിനാല്‍ തുടക്കം മുതല്‍ തന്നെ കേസന്വേഷണവുമായി പോലീസിന് കള്ളക്കളി ഉണ്ടായിരുന്നു.
പ്രതിയെ രക്ഷപ്പെടുത്തുവാനും പ്രതിക്ക് സുഖചികിത്സ ഏര്‍പ്പാടാക്കി കൊടുക്കുവാനും ബന്ധപ്പെട്ട പോലീസ് കാണിച്ച ഉത്സാഹം കണ്ടപ്പോള്‍
തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.
പക്ഷെ അന്ന് കേരളത്തിലെ മുഖ്യമന്ത്രിയോട് നീതി ലഭ്യമാകുമെന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിലേക്ക് തിരിച്ചെടുക്കുവാന്‍ ചീഫ് സെക്രട്ടറി എത്ര ഉത്സാഹത്തോടെയാണ് ശുപാര്‍ശ ചെയ്തത്.
പ്രതി മൂക്കറ്റം മദ്യപിച്ചിട്ടാണ് വാഹനം ഓടിച്ചതെ
ന്നും അമിതമായ വേഗതയില്‍ റോഡില്‍ മരണ
കിണര്‍ സ്ഥാപിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ക്കും പോലീസിനും ഡോക്ടര്‍മാര്‍ക്കും
നന്നായി മനസിലായിട്ടും ഇവിടെ പ്രതിക്ക് പൊന്നാടയും ചുകന്ന പരവതാനിയും നല്‍കി ജോലി യിലേക്ക് തിരികെ അവസരം നല്‍കാന്‍ കളമൊരുക്കുന്ന കേരളത്തിലെ ഐ.എ.എസുകാരുടെ
മാഫിയാ സംഘം ഒരു ഗുണ്ടാ ക്വട്ടേഷന്‍ സംഘ
ത്തേക്കാള്‍ വളര്‍ന്നിരിക്കുന്നു. ഇത് വളരെ വലിയ അപകട സൂചനയാണ് നല്‍കുന്നത്.
പത്രപ്രവര്‍ത്തകരുടെ ശക്തമായ പ്രസ്ഥാ
നമായ KUWJ ക്ക് കരുത്തനായ ഒരംഗത്തെയാണ് നഷ്ട്ടമായത്.
കണ്ണില്‍ ചോരയില്ലാത്ത ഈ പൈശാചിക നടപടിക്കെതിരായി യൂണിയന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെങ്കില്‍ സര്‍ക്കാ
റും മുഖ്യമന്ത്രിയും പരിവാരങ്ങളും ഐ.എ.എസ് ഏമാന്‍മാരുടെ ഡിമാന്റിന് മുന്നില്‍ മുട്ടുമടക്കും. ഐ.എ.എസ്സുകാര്‍ക്ക് എന്ത് തെമ്മാടിത്തവും നടത്താമെന്ന നിലയില്‍ തിരുവനന്തപുരത്ത് ഐ.എ.എസ് മാഫിയ ശക്തി പ്രാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ചീഫ് സെക്രട്ടറി തന്നെ അതിനു ചുക്കാന്‍ പിടിക്കുന്നുവെന്ന് വേണം കരുതാന്‍. ഭരണ സിരാ കേന്ദ്രങ്ങള്‍ ഐ.എ.എസുകാരുടെ മാഫിയാ കൂട്ടാ യ്മക്കെതിരെ പ്രതികരിക്കുന്നതിന് പകരം മൗനമവലംബിക്കുന്നു,
ഇത് കാട്ടുനീതിയാണ്. കയ്യൂക്കുള്ളവന് എന്ത് ഗുണ്ടായിസവും നടത്താന്‍ സര്‍ക്കാറിന്റെ പോലീസ് മിനുക്കുപണികള്‍ നടത്തുന്നു.
ഒത്താശക്ക് പിന്നില്‍ കേരള സര്‍ക്കാറിന് പങ്കുണ്ടോ എന്ന് തെളിയണമെങ്കില്‍ മുഖ്യമന്ത്രിയുടെ അടുത്ത നിലപാട് അറിയണം.
അപകട സ്ഥലത്ത് തെറിച്ച് വീണ കെ.എം. ബഷീറിന്റെ മോബൈല്‍ ഫോണ്‍ കണ്ടെടുക്കാനോ, അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുവാനോ പോലീസിന് ഇന്നേവരെ കഴിയാത്തത് ഐ.എ.എസ്സുകാരുടെ രഹസ്യനീക്കങ്ങളുടെയും ഇട പെടലുകളുടെയും വിജയമാണ്.
നടുറോട്ടില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെ.എം.ബഷറിന് മരണാനന്തര നീതി ലഭ്യമാക്കാ നും, ഐ.എ.എസ് മാഫിയകള്‍ക്ക് കനത്ത താക്കീത് നല്‍കാനും കേരള മുഖ്യമന്ത്രി രംഗത്ത് വന്നേ മതിയാകൂ.