കോട്ടയം- ചലച്ചിത്ര നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ വേദിയൊരുങ്ങിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് എത്തി. സുരേഷ് ഗോപിയടക്കമുള്ള പ്രമുഖരും വിവാഹ ചടങ്ങിന് എത്തിയിരുന്നു.
ചെന്നിത്തല സ്വദേശിയായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്‍ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ സിനിമയിലേക്കെത്തുന്നത്.മലയാളത്തിനു പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഭാമ നായികയായിട്ടുണ്ട്. അൻപതോളം സിനിമകളില്‍ ഭാമ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ചലച്ചിത്ര രംഗത്ത് സജീവമല്ല.