Sorry, you need to enable JavaScript to visit this website.

ഗവര്‍ണറുടെ വിയോജിപ്പിച്ച് നിയമസഭാ രേഖകളില്‍ ഉണ്ടാവില്ല

തിരുവനന്തപുരം- പൗരത്വഭേദഗതി സംബന്ധിച്ച കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ വിയോജിപ്പ് സഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.മുഖ്യമന്ത്രിയുടെ ആഗ്രഹം അനുസരിച്ചാണ് വ്യക്തിപരമായി വിയോജിപ്പുണ്ടായിട്ടുണ്ടും നയപ്രഖ്യാപനം വായിക്കുന്നതെന്ന് ഗവര്‍ണര്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു. പൗരത്വഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്നും അദേഹം പറഞ്ഞിരുന്നു.

ഈ വിയോജിപ്പിച്ച് സഭാരേഖകളില്‍ ഉണ്ടാകില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയത്. കൂടാതെ നിയമസഭയിലെത്തിയ ഗവര്‍ണരെ പ്രതിപക്ഷം തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്നും ഗവര്‍ണര്‍ക്ക് എതിരായ പ്രമേയം കാര്യ ഉപദേശക സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭാ വാച്ച് ആന്റ് വാര്‍ഡിന്റെ സംരക്ഷണയിലാണ് ഗവര്‍ണര്‍ ഡയസിലെത്തി നയപ്രഖ്യാപനം നടത്തിയത്. ശേഷം പൗരത്വനിയമത്തിന് എതിരായി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന് ഗവര്‍ണര്‍ പ്രഖ്യാപിക്കുകയാിയരുന്നു.
 

Latest News