ജിദ്ദ - കാളികാവ് മാളിയേക്കൽ പള്ളിശ്ശേരി അബ്ദുൽ കരീം ( 52 ) ജോലി സ്ഥലത്ത് വെച്ച് നിര്യാതനായി. ജിദ്ദയിൽ സവോള പഞ്ചസാര ഫാക്ടറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിക്കുകയായിരുന്നു. സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങളുമായി ജിദ്ധ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട് . ആയിശ ഭാര്യയും റഈസ് (റിയാദ്), റിയാസ് എന്നിവർ മക്കളുമാണ്. മരണ വിവരമറിഞ്ഞ് റഈസ് റിയാദിൽനിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട് .