തിരുവനന്തപുരം- നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വമിര്‍ശിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് സുരേന്ദ്രന് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് രമേശ് ചെന്നിത്തലക്കെതിരായ അധിക്ഷേപം.
ഗവര്‍ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.