Sorry, you need to enable JavaScript to visit this website.

മത്സ്യ ഇറക്കുമതി നിര്‍ത്തി ചൈന, ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു

കൊച്ചി- കൊറോണ വൈറസ് രാജ്യത്ത് ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തിയത് കേരളത്തില്‍ ഞണ്ടിന്റെ വില ഇടിയാന്‍ കാരണമായി. കിലോഗ്രാമിന് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില 200-250 രൂപയാണ്. ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മത്സ്യങ്ങളും ചൈനയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 700 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍ നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്.

Latest News