കൊച്ചി- പൗരത്വ നിയമത്തിനെതിരെ റിപ്പബ്ലിക് ദിന റാലികളില്‍ പ്രസംഗിച്ച മന്ത്രിമാരെ പിടികൂടാന്‍ ഗവര്‍ണര്‍. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം നല്‍കണമെന്നു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരോട് രാജ്ഭവന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പ്രസംഗത്തിന്റെ പത്രവാര്‍ത്തകളുടെ സ്‌കാന്‍ ചെയ്ത കോപ്പി അയച്ചു കൊടുക്കണമെന്നാണ് ആവശ്യം.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ വാര്‍ത്തയുടെ കോപ്പികള്‍ രാജ്ഭവന്‍ ആവശ്യപ്പെടാറുണ്ട്.
എന്നാല്‍, റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ മന്ത്രിമാര്‍ നടത്തുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ രാജ്ഭവന്‍ തേടാറില്ല. ആദ്യമായാണു രാജ്ഭവന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകുന്നത്.