Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനികളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ; പ്രതിക്കെതിരെ നിയമ നടപടി  

റിയാദ് - വിദ്യാർഥിനികളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. 
പൊതുസ്ഥലത്തു വെച്ച് വിദ്യാർഥിനികളെ ചിത്രീകരിച്ച പ്രതി വീഡിയോയിൽ അവരെ അസഭ്യം പറയുകയും അപകീർത്തിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനാണ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരിക്കുന്നത്. 


യൂനിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിനിടെ കോഫി ഷോപ്പിൽ കയറിയ വിദ്യാർഥിനികളെയാണ് പ്രതി മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 
യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിൽ ആവശ്യമായ സേവനങ്ങൾ ലഭ്യമല്ലാത്തതും കാപ്പിയുടെ വിലക്കൂടുതലും കാരണമാണ് വിദ്യാർഥിനികൾ പെട്രോൾ ബങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കയറിയത്. 
വിദ്യാർഥിനികളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചത് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കി. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ ബാധകമാക്കണമെന്ന് ഇവർ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടു. 

 

Latest News