ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ അബ്‌റുഖ് അൽരിഗാമ ബലദിയയും സുരക്ഷാ വകുപ്പുകളും ചേർന്ന് അബ്‌റുഖ് അൽരിഗാമ ബലദിയ പരിധിയിലെ 140 വർക്ക്‌ഷോപ്പുകൾ അടപ്പിച്ചു. റെയ്ഡിൽ 47 നിയമ ലംഘകർ പിടിയിലായി. നിയമം ലംഘിച്ച് ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന വർക്ക്‌ഷോപ്പുകളാണ് അടപ്പിച്ചത്.
വർക്ക്‌ഷോപ്പുകളിൽ നിന്നും നിയമ ലംഘകരുടെ പക്കൽ നിന്നും ഉപകരണങ്ങൾ പിടിച്ചെടുത്തു. മുഴുവൻ അനധികൃത വർക്ക്‌ഷോപ്പുകളും അടപ്പിക്കുന്നതുവരെ റെയ്ഡുകൾ തുടരുമെന്ന് അബ്‌റുഖ് അൽരിഗാമ ബലദിയ മേധാവി എൻജിനീയർ സഅദ് അൽഖഹ്താനി പറഞ്ഞു.