റിയാദ് - അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സോ സ്വന്തം രാജ്യത്തെ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സോ ഉള്ള സന്ദര്‍ശകര്‍ക്ക് സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്ത് പ്രവേശിച്ച് ഒരു വര്‍ഷക്കാലം വരെയാണ് ഇങ്ങനെ വാഹനമോടിക്കാന്‍ അനുമതിയുള്ളതെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ലൈറ്റുകളില്ലാതെ ടണലുകളിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ വിധിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന് ടണലുകള്‍ക്കകത്ത് വാഹനങ്ങള്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ലൈറ്റുകളില്ലാതെ ടണലുകള്‍ക്കകത്ത് വാഹനങ്ങള്‍ ഓടിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണെന്നും ഇതിന് നിയമാനുസൃത ശിക്ഷ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.