ദുബായ്- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഓസ്‌ട്രേലിയന്‍, ഇന്ത്യന്‍ പതാകകള്‍ തെളിഞ്ഞു. ഓസ്‌ട്രേലിയന്‍ ദിനവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.
നീല, വെള്ള, ചുവപ്പ് നിറത്തിലുള്ള ഓസ്‌ട്രേലിയന്‍ പതാക വൈകുന്നേരം 6:40 നും അശോക ചക്രം ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക രാത്രി 8:10 നുമാണ് ബുര്‍ജ് ഖലീഫക്ക് അലങ്കാരമായത്.
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓസ്‌ട്രേലിയന്‍ പതാക പ്രദര്‍ശിപ്പിച്ചത് രാജ്യത്ത് കാട്ടുതീ തടയാനുള്ള നിരന്തരമായ ശ്രമങ്ങളെ പിന്തുണക്കാന്‍ വേണ്ടിയാണെന്ന് എക്‌സ്‌പോ 2020 ദുബായ് ഓസ്‌ട്രേലിയന്‍ കമ്മീഷണര്‍ ജനറല്‍ ജസ്റ്റിന്‍ മക്‌ഗൊവാന്‍ പറഞ്ഞു. ജനുവരി 15 ന് യു.എ.ഇയില്‍നിന്നുള്ള ഓസ്‌ട്രേലിയന്‍ ജനതയെ പിന്തുണക്കുന്ന സന്ദേശം ബുര്‍ജ് ഖലീഫ പ്രദര്‍ശിപ്പിച്ചിരുന്നു.