Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല; ലത്തീന്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചു

കൊച്ചി- റിപ്പബ്ലിക് ദിനത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചും  ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും ലത്തീന്‍ പള്ളികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ചു.  കുര്‍ബാന്ക്കു ശേഷം  ദേശീയപതാക ഉയര്‍ത്തി. ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചെല്ലി.

പൗരത്വ ഭേദഗതി നിയമം മതേതര സങ്കല്‍പങ്ങള്‍ക്ക് എതിരാണെന്ന്  ഇടയലേഖനത്തില്‍ പറയുന്നു. നിയമ ഭേദഗതി മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പഭരണഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും വിശ്വാസികളെ ഉണര്‍ത്തി. മതേതര സങ്കല്‍പങ്ങളെ തകര്‍ക്കുന്ന നിയമമാണിതെന്നും മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

ഞായറാഴ്ച കുര്‍ബാനയില്‍ ഭരണഘടനയുടെ ആമുഖം വായിക്കാനും ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും ലത്തീന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഭരണഘടനയെ ചുംബിച്ചുകൊണ്ട് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോഡു ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് കൗണ്‍സില്‍ ആരോപിച്ചു.

 

Latest News