തിരുവനന്തപുരം- നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ലെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവാദ പരമാര്‍ശങ്ങള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുമുണ്ട്.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട്‌നിയമസയില്‍ പ്രമേയം പാസാക്കിയത്, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ എന്നിവ നയപ്രഖ്യാപന സംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രംഗത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് എത്തിച്ചത്.