കൊച്ചി-തിരുവനന്തപുരത്തും എറണാകുളത്തും രണ്ടു പേര്‍ കൊറോണ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ടെങ്കിലും കൊറോണ വൈറസ് സംബന്ധിച്ച് നിലവില്‍ ആശങ്കേെപ്പടണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവുമുണ്ടാകാം.
പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. അനുബന്ധ ചികിത്സയാണ് നിലവില്‍ നല്‍കുന്നത്.