Sorry, you need to enable JavaScript to visit this website.

കുറ്റിപ്പുറത്ത് ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചു; സത്യം പറഞ്ഞതിന് കേസെടുത്തുവെന്ന് ബി.ജെ.പി എം.പി

മലപ്പുറം- കുറ്റിപ്പുറത്ത് ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി എംപി ശോഭ കരന്തലജെക്കെതിരെ കേസ്. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ  കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ പ്രദേശത്തെ കിണറില്‍ നിന്ന് ഹൈന്ദവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. വര്‍ഗീയത സൃഷ്ടിക്കുന്ന  പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ മലപ്പുറം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

കേരളത്തില്‍ സി.എ.എയെ അനുകൂലിക്കുന്നവര്‍ക്ക് ജോലിയും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിച്ച് തനിക്കെതിരെ കേസെടുത്തിരിക്കയാണെന്നും ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു. സത്യം പറഞ്ഞിനാണ് തനിക്കെതിരെ കേസെടുത്തതെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2020/01/24/tweetshobha.jpg

 

Latest News