തിരുവനന്തപുരം- നേപ്പാളില്‍ മരിച്ച വിനോദസഞ്ചാരികളില്‍ തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചെങ്കോട്ടുകോണം സ്വദേശികളായ ശരണ്യ ,ഭര്‍ത്താവ് പ്രവീണ്‍കുമാര്‍ കെ നായര്‍,മക്കളായ ശ്രീഭദ്ര,ആര്‍ച്ച,അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിലെത്തിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരി ഭര്‍ത്താവ് രാജേഷ് ഏറ്റുവാങ്ങി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് വീട്ടിലേക്ക് വീട്ടിലേക്ക് കൊണ്ടുവന്നത്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കള്‍ക്കും ശേഷം മൃതദേഹങ്ങള്‍ അല്‍പ്പസമയത്തിനകം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.