കുവൈത്ത് സിറ്റി- ചെവിയില്‍ ചെറിയ ഉപകരണം കടത്തിവെച്ച് പരീക്ഷ എഴുതിയ 15 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപകരണം പുറത്തെടുക്കാന്‍ ശസ്ത്രക്രിയ വേണ്ടിവന്നു. കുവൈത്തില്‍ ഒരുമാസത്തിനിടെ വിവിധ സ്ഥലങ്ങളിലാണ് ഇത്രയും കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിയത്.
രണ്ട് വര്‍ഷത്തിനിടെ വിവിധ ആശുപത്രികളിലായി ഇത്തരം നൂറിലേറെ ശസ്ത്രക്രിയകള്‍ നടത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷ എഴുതിയ ശേഷം ചെവിയില്‍നിന്ന് സ്വയം പുറത്തെടുക്കാവുന്ന ഉപകരണമാണെങ്കിലും അതിനു കഴിയാതെ വരുമ്പോഴാണ് ആശുപത്രികളിലെത്തുന്നത്. ചെവിയില്‍ ഉപകരണങ്ങള്‍ കയറ്റിവെക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.