വര്‍ക്കല- ഹോംസ്‌റ്റേയുടെ മറവില്‍ വര്‍ക്കലയില്‍ അനാശാസ്യം നടത്തിവന്ന സംഘം പിടിയില്‍. അമ്മയും മകളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പിടിയിലായത്. കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു ഇവര്‍ ഹോം സ്‌റ്റേ നടത്തിയിരുന്നത്. ഹോംസ്‌റ്റേയുടെ മറവില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
പതിവായി ധാരാളം കോളജ് വിദ്യാര്‍ഥികള്‍ ഇവിടെയെത്താറുണ്ടെന്ന പരാതിയുയര്‍ന്നതോടെ പൊലീസ് ഇവരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു. വര്‍ക്കല സ്വദേശിയായ ബിന്ദുവും, പരവൂര്‍ സ്വദേശി ഗിരീഷും ഉള്‍പ്പെടെ എട്ടുപേരായിരുന്നു ഹോം സ്‌റ്റേയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.