റിയാദ്- ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് സൗദി അറേബ്യക്ക് തുറന്ന മനസ്സാണുള്ളതെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇറാനാണ്. അക്രമങ്ങളിലൂടെ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന കാര്യം ഇറാന്‍ മനസ്സിലാക്കണം. ഇറാനുമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെട്ടതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. സൗദി-ഇറാന്‍ ചര്‍ച്ചകള്‍ക്ക് നിരവധി രാജ്യങ്ങള്‍ മധ്യസ്ഥശ്രമം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു.