സി.എ.എ അനുകൂലികള്‍ കയ്യേറ്റം ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു

കൊച്ചി-പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംഘടിപ്പിച്ച പരിപാടിയിലെത്തി എതിര്‍ ചോദ്യമുന്നയിച്ചതിന് കയ്യേറ്റം ചെയ്യപ്പെട്ട യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. യോഗം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്.

ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം പാവക്കുളം ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.

ക്ഷേത്രത്തിന് സമീപത്തെ ഹോസ്റ്റലിലെ താമസക്കാരിയായ അഞ്ജിത ഉമേഷ് എന്ന യുവതി സി.എ.എ അനുകൂല പരിപാടി നടക്കുന്ന സ്ഥലത്തെത്തി വിമര്‍ശനമുന്നയിക്കുകയായിരുന്നു. ഇതോടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും സ്ത്രീകളുടെ നേതൃത്വത്തില്‍  തള്ളി പുറത്താക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

Latest News