Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പച്ച ടാക്‌സികൾ സൗദി നിരത്തുകളിൽ ഉടൻ

ജിദ്ദ എയർപോർട്ടിൽ പച്ച ടാക്‌സികൾ.

ജിദ്ദ - സൗദിയിൽ പച്ച നിറത്തിലുള്ള ടാക്‌സികൾ ഏതാനും ദിവസത്തിനകം നിരത്തുകളിൽ. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും പൊതുഗതാഗത അതോറിറ്റിയും ചേർന്ന് ദിവസങ്ങൾക്കുള്ളിൽ പച്ച ടാക്‌സി സർവീസ് ഉദ്ഘാടനം ചെയ്യും. പരീക്ഷണ സർവീസും അനുബന്ധ സജ്ജീകരണങ്ങളും പൂർത്തിയായതോടെയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ പച്ച ടാക്‌സികൾ സർവീസുകൾ ആരംഭിച്ചിരുന്നു. 
ആദ്യ ഘട്ടത്തിൽ രാജ്യത്തെ എയർപോർട്ടുകളിലാണ് പച്ച ടാക്‌സികൾ പ്രത്യക്ഷപ്പെടുക. പടിപടിയായി രാജ്യത്തെങ്ങും പച്ച ടാക്‌സികൾ നിലവിൽ വരികയും പഴയ ടാക്‌സികൾ അപ്രത്യക്ഷമാവുകയും ചെയ്യും. ഇതിനായി എല്ലാ പ്രവിശ്യകളിലും ടാക്‌സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് പൊതുഗതാഗത അതോറിറ്റി പരിശീലന പ്രോഗ്രാമും നടപ്പാക്കും. 
ഇതോടൊപ്പം എയർപോർട്ടുകളിൽ സേവന നിലവാരം ഉയർത്തുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നടപടികൾ സ്വീകരിച്ചു. ഈ ലക്ഷ്യത്തോടെ ഏതാനും പദ്ധതികൾ നടപ്പാക്കുകയും ധാരണാപത്രങ്ങൾ ഒപ്പുവെക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ ജിദ്ദ വിമാനത്താവളത്തിൽ ആഗമന, നിർഗമന ഏരിയകൾക്കു സമീപം ബസുകൾക്ക് പ്രത്യേക പാർക്കിംഗ് നീക്കിവെക്കാനും ബസ് പാർക്കിംഗിൽ ബസ് വെയ്റ്റിംഗ് സ്റ്റേഷൻ നിർമിക്കാനും ജിദ്ദ മെട്രോയുമായും സാപ്റ്റ്‌കോയുമായും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 
ടാക്‌സി മേഖല നവീകരിക്കുന്നതിന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി ശ്രമം തുടങ്ങി. ടാക്‌സികളുടെ നിറം പച്ചയായി ഏകീകരിക്കുന്നതോടൊപ്പം ഓൺലൈൻ പെയ്‌മെന്റ്, ട്രാക്കിംഗ് സംവിധാനം അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയാണ് ടാക്‌സികൾ നവീകരിക്കുന്നത്.

Latest News