Sorry, you need to enable JavaScript to visit this website.

വീട്ടിനുള്ളില്‍ തൊട്ടിലില്‍ ഉറങ്ങി കിടന്ന  കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം

കോട്ടയം- വീട്ടില്‍ തൊട്ടിലില്‍ ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടിയെടുക്കാന്‍ നാടോടി സ്ത്രീയുടെ ശ്രമം. കടുത്തുരുത്തിയില്‍ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. തൊട്ടിലില്‍ ഉറങ്ങി കിടന്ന കുഞ്ഞിനെ നാടോടി സ്ത്രീ വീടിനുള്ളില്‍ കയറി കവരാന്‍ ശ്രമിക്കുകയായിരുന്നു. കടുത്തുരുത്തിക്ക് സമീപം അലരിയില്‍ കുന്നശ്ശേരി കുഞ്ഞുമോന്റെ വീട്ടിലാണ് സംഭവം. എന്തോ ശബ്ദം കേട്ട് അടുക്കളയില്‍ ജോലിയിലായിരുന്ന അമ്മ ഓടിയെത്തിയപ്പോള്‍ തൊട്ടിലില്‍ നിന്നും കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെയാണ് കണ്ടത്. ഇതോടെ കുഞ്ഞിന്റെ അമ്മ നിലവിളിച്ചു. ഉടന്‍ തന്നെ ഉടുത്തിരുന്ന് സാരി മുട്ടോളം പൊക്കി പിടിച്ച് സ്ത്രീ വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്നാല്‍ നാടോടി സ്ത്രീ ഒറ്റയ്ക്കല്ലെന്നും മറ്റൊരു സ്ത്രീ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും കുഞ്ഞിന്റെ അമ്മ അറിയിച്ചു. കുഞ്ഞും അമ്മയും മാത്രമാണ് സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ മണിക്കൂറുകളോളം നാടാകെ തിരഞ്ഞെങ്കിലും നാടോടി സ്ത്രീകളെ കണ്ടെത്താനായില്ല. മുഷിഞ്ഞ സാരിയുടുത്ത, 40 വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയാണ് വീട്ടില്‍ കയറിയതെന്ന് കുഞ്ഞിന്റെ അമ്മ പോലീസിനോട് പറഞ്ഞു.

Latest News