കോഴിക്കോട്- ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. ചാലിയം ,മുക്കം ഭാഗങ്ങളിലാണ് അറുത്ത് മാറ്റിയ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നത്. ഇത് കൊല്ലപ്പെട്ട രണ്ട് പേരുടെ ശരീരഭാഗങ്ങളാണെന്ന് പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലപ്പുറം സ്വദേശി ഇസ്മായിലാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 2017 ജൂണ്‍,ജൂലൈ മാസങ്ങളിലായിരുന്നു ചാലിയം തീരദേശത്ത് കൈകളും തലയോട്ടിയും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്.മൂന്ന് ദിവസങ്ങള്‍ക്കൊടുവില്‍ വലതുകൈയ്യും ലഭിച്ചു.
പിന്നീട് മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ ഉപേക്ഷിച്ച നിലയില്‍ കൈകാലുകളും തലയും വേര്‍പ്പെട്ട ഉടലും ലഭിച്ചു. ഇതേതുടര്‍ന്ന് പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടര്‍ന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്. കൊല്ലപ്പെ്ടവരില്‍ ഒരാള്‍ മലപ്പുറം സ്വദേശി ഇസ്മായിലാണെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളെ കുറിച്ച് ധാരണ ലഭിച്ചതായും വിവരമുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് ഉടന്‍ പുറത്തുവിടും.