നാട്ടില്‍ പോകാനിരുന്ന ദിവസം ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ചു

മസ്‌കത്ത്- ചൊവ്വാഴ്ച ഉച്ചയോടെ അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന യുവാവ് പുലര്‍ച്ചെ ബാല്‍ക്കണിയില്‍നിന്നു വീണു മരിച്ചു. തൃശൂര്‍ പുത്തന്‍ചിറ ചെലങ്ങറ വീട്ടില്‍ വര്‍ഗീസ്-മേരി ദമ്പതികളുടെ മകന്‍ സേവി വര്‍ഗീസാണ് (39) മരിച്ചത്.
താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്നു കാല്‍ വഴുതി വീഴുകയായിരുന്നു. ആറു വര്‍ഷമായി അല്‍ സവാഹര്‍ ട്രേഡിംഗ് കമ്പനി െ്രെഡവറാണ്.
ജോലിക്കായി സലാലയിലായിരുന്ന സേവി നാട്ടില്‍ പോകാനായി കഴിഞ്ഞ ദിവസമാണ് മസ്‌കത്തിലെത്തിയത്. ഉച്ചക്ക് നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ജിജി. മക്കള്‍: ജുവൈന, ജോയാന.

 

Latest News