കൊണ്ടോട്ടി- കോളേജ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളേജ് വിദ്യാർഥിയും പത്തനംതിട്ട സ്വദേശിയുമായ സുല്ലുജോർജി(20)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ബി.കോം വിദ്യാർഥിയായിരുന്നു. മകനെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കോളേജ് അധികൃതർ ഫഌറ്റിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.