കോഴിക്കോട്- പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കശ്മീര്‍ തീവ്രവാദികളുടെ ഭാവമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. നരിക്കുനിയില്‍ കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചതിനെ കുറിച്ച് ഫേസ് ബുക്കിലാണ് വിമര്‍ശനം.
ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരിക്കുനിയിലായിരുന്നു.ആ കൊച്ചു പട്ടണത്തില്‍ സമരക്കാര്‍ ഹര്‍ത്താലാക്കി. സ്ട്രീറ്റ് ലൈറ്റുകള്‍ പോലും ഓഫാക്കി. ഇത് കേരളത്തിലെ സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവമാണ് നല്‍കുന്നത്. ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കണം- അബ്ദുള്ളക്കുട്ടി കുറിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് വ്യാപാരികള്‍ കടകളച്ചും മറ്റും ബഹിഷ്‌കരിച്ചിരുന്നു.