പാലക്കാട്- പൗരത്വഭേദഗതിയില്‍ വര്‍ഗീയ പ്രസ്താവനകളുമായി മുന്‍ ഡിജിപി ടി .പെ സെന്‍കുമാര്‍. പൗരത്വഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിക രാജ്യം സ്വപ്‌നം കാണുന്നവരാണ്. ഇവരുടെ ഉപ്പാന്റെ ഉപ്പാന്റെ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചാല്‍ അവര്‍ ഹിന്ദുക്കളായിരുന്നുവെന്ന് മനസിലാകും. പൗരത്വഭേദഗതിക്ക് എതിരെ രംഗത്തിറങ്ങുന്ന അഡ്വ ഹരീഷ് വാസുദേവന്‍ അടക്കമുള്ള അഭിഭാഷകരെ പാകിസ്താനിലേക്ക് അയക്കുകയാണ് വേണ്ടത്.അവിടെ ചെന്ന് മതനിന്ദ നടത്തിയാല്‍ തലകാണില്ല. അതിഥി ദേവോ ഭവ എന്ന ് പറഞ്ഞ് എല്ലാം സഹിക്കുന്ന പഴയ ഹിന്ദുക്കളായല്ല ,പ്രതികരിക്കുന്ന പുതിയ ഹിന്ദുക്കളാകണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസിന്റെ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടി .പി സെന്‍കുമാര്‍. പാകിസ്താനിലെ ഹിന്ദുക്കളെ പീഡിപ്പിച്ച ശേഷം ഇന്ത്യയിലെ ഹിന്ദുക്കളെ പീഡിപ്പിക്കാനാണ് മുസ്ലിങ്ങള്‍ ഇവിടേക്ക് നുഴഞ്ഞുകയറുന്നത്. കുറേ പേര്‍ ഇവിടെ എത്തുന്നത് ബോംബിടാനാണ്. ഏതാനും പേര്‍മാത്രാണ് ജീവിക്കാന്‍ വരുന്നതെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.പൗരത്വഭേദഗതിക്ക് എതിരെ രാജ്യം മുഴുവന്‍ അക്രമം നടത്തുന്നത് മലയാളിഗകളാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.