Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ലൗ ജിഹാദ് ശക്തം,ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വലയില്‍ കുരുങ്ങുന്നു:സീറോ മലബാര്‍ സിനഡ്


കൊച്ചി- കേരളത്തില്‍ ലൗ ജിഹാദ് ശക്തമെന്ന് സീറോ മലബാര്‍ സിനഡ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ച് ആസൂത്രിതമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് സിനഡ് ആരോപിച്ചത്. ഇത് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നും സിനഡിലെ ചര്‍ച്ചകളില്‍ നിരീക്ഷിച്ചതായി സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ലൗജിഹാദില്‍പ്പെട്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാവുന്നു. കഴിഞ്ഞ ദിവസം ഇത്തരമൊരു പ്രണയകുരുക്കില്‍പ്പെട്ട് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമായി . ലൗ ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് ആരോപിച്ചു.

കൂടാതെ കേരളത്തില്‍ ഐഎസില്‍ ചേര്‍ന്ന 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യാനികളാണ്. ഔദ്യോഗിക കണക്കില്‍പ്പെടാത്ത നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്നും സിനഡ് ആരോപിച്ചു. ഈ വിഷയത്തെ മതാടിസ്ഥാനത്തിലെടുക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന കാര്യമായി കണ്ട് നടപടികളെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.
 

Latest News