കോഴിക്കോട്- പൗരത്വഭേദഗതിയെ അനുകൂലിച്ച് കുറ്റ്യാടിയില്‍ ബിജെപി നടത്തിയ പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി അണികള്‍. നിയമം സംബന്ധിച്ച വിശദീകരണ പരിപാടികളുടെ ഭാഗമായാണ് ബിജെപി 'ദേശരക്ഷാ മാര്‍ച്ച്' നടത്തിയത്. പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയായിരുന്നു. 'ഉമ്മപ്പാല് കുടിച്ചിവരെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ,ഓര്‍മയില്ലേ ഗുജറാത്ത്'' എന്നിങ്ങനെയുള്ള വിദ്വേഷം കുത്തിനിറച്ച മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രദേശത്ത് സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ച് ഇവര്‍ പ്രകടനം നടത്തിയത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനമെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.