Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽനിന്ന് ഈ വർഷത്തെ  ഹജിന് 10,834 പേർക്ക് അവസരം

ഈ വർഷത്തെ ഹജ് നറുക്കെടുപ്പ് ഹജ് കാര്യ മന്ത്രി ഡോ.കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യുന്നു.

2832 പേർക്ക് നേരിട്ട് അവസരം
15,230 അപേക്ഷകർ വെയിറ്റിങ് ലിസ്റ്റിൽ
പാസ്‌പോർട്ട് സ്വീകരണത്തിന് കരിപ്പൂർ, കണ്ണൂർ, കൊച്ചി കേന്ദ്രങ്ങൾ

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഈവർഷം ഹജിന് പേകാൻ 10,834 പേർക്ക് അവസരം. ആകെ ലഭിച്ച 26,081 അപേക്ഷകളിൽ  2832 പേരെ നേരിട്ടും 8002 പേരെ നറുക്കെടുപ്പിലൂടെയുമാണ് തെരഞ്ഞെടുത്തത്. അപേക്ഷകരിൽ 70 വയസ്സിന് മുകളിൽ പ്രായമുളളവരുടെ കാറ്റഗറിയിലെ 1095 പേർക്കും പുരുഷന്മാരില്ലാതെ 45 വയസ്സിന് മുകളിൽ പ്രായമുളളവരുടെ സംഘമായ ലേഡീസ് വിതൗട്ട് മെഹ്‌റം കാറ്റഗറിയിൽ 1737 പേർക്കുമാണ് നേരിട്ട് അവസരം നൽകിയത്. കഴിഞ്ഞ വർഷവും 70 വയസ്സ് കാറ്റഗറിക്കാർക്കും ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിനും നേരിട്ട് അവസരം നൽകിയിരുന്നു. ഹജ് നറുക്കെടുപ്പിന് ശേഷമുളള 15,230 അപേക്ഷകരിൽ വീണ്ടും നറുക്കെടുപ്പ് നടത്തി വെയിറ്റിങ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകളുടെ അധിക ഹജ് ക്വാട്ട ലഭിക്കുമ്പോൾ വെയിറ്റിങ് ലിസ്റ്റിലെ മുൻഗണന ക്രമത്തിലുളളവർക്ക് അവസരം നൽകും.
ഹജിന് അവസരം ലഭിച്ചവർക്കും വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഹജ് ഹൗസിൽനിന്ന് എസ്.എം.എസ് സന്ദേശം നൽകിയിട്ടുണ്ട്. ഹജ് കമ്മറ്റിയുടെ വെബ്‌സൈറ്റിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ് നറുക്കെടുപ്പും വനിതാ ഹജ് ഹൗസ് കെട്ടിട നിർമ്മാണ പ്രവൃത്തികളുടേയും ഉദ്ഘാടനം ഹജ് കാര്യവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു. ഈ വർഷം ഹജ് തീർത്ഥാടകർക്ക് പാസ്‌പോർട്ട് സമർപണത്തിന് കരിപ്പൂരിന് പുറമെ,കൊച്ചി,കണ്ണൂർ എന്നിവടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കരിപ്പൂരിലെ സംസ്ഥാന ഹജ് ഹൗസിൽ മാത്രമാണ് പാസ്പോർട്ടുകൾ സ്വീകരിച്ചിരുന്നത്. പാസ്പോർട്ട് സ്വീകരണ കേന്ദ്രങ്ങൾ വർധിപ്പിച്ചത് വിവിധ ജില്ലകളിലെ തീർഥാടകർക്ക് ഉപകാരപ്രദമാവുമെന്ന് മന്ത്രി പറഞ്ഞു.
ടി.വി.ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി. ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എം.എൽ.എമാരായ കാരാട്ട് റസാഖ്,മുഹമ്മദ് മുഹ്‌സിൻ,കൊണ്ടോട്ടി നഗരസഭ അധ്യക്ഷ കെ.സി.ഷീബ,കൗൺസിലർ പി.രജനി,ഹജ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുറഹിമാൻ(ഇണ്ണി),മുസ്‌ലിയാർ സജീർ,കാസിം കോയ പൊന്നാനി,കടക്കൽ അബ്ദുൾ അസീസ് മൗലവി, എച്ച്.മുസമ്മിൽ ഹാജി,എം.എസ്.അനസ് ഹാജി,പി.കെ.അഹമ്മദ്,വി.സുലൈഖ,ഹജ് സെക്രട്ടറിയും മലപ്പുറം ജില്ലാകലക്ടറുമായ ജാഫർമാലിക്,മുൻ ഹജ് കമ്മിറ്റി ചെയർമാൻ പ്രഫ.എ.കെ.അബ്ദുൾ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

Latest News