തിരുവനന്തപുരം- പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിഷേധിക്കുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമെതിരെ കേസ്സ് എടുക്കാൻ പോലീസ് നിർദ്ദേശിച്ചിട്ടില്ലെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഏതാനും മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും ഇത്തരത്തിൽ യാതൊരു നിർദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞു. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ ആരായാലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി നിർദ്ദേശിച്ചതായി ഇന്ന് ഏതാനും മാധ്യമങ്ങളിൽ വാർത്തയുണ്ടായിരുന്നു.