റിയാദ്- മലയാളി നഴ്‌സ് റിയാദിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ നിര്യാതയായി. പത്തനംതിട്ട റാന്നി കണ്ടംപേരൂർ ചക്കുളത്ത് വർഗീസ് ജോർജിന്റെ ഭാര്യ ജാൻസി എബ്രഹാ(49)ണ് മരിച്ചത്. ദുർമ എം.ഒ.എച്ചിൽ സ്റ്റാഫ് നഴ്‌സായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ആശുപത്രി മോർച്ചറിയിൽ. മക്കൾ: ജെസിൻ, ജിജിൻ, ജിസ്്‌ല.