മൂന്നാര്‍- സര്‍ക്കാര്‍ സ്‌കൂളില്‍ കൗണ്‍ലിംഗിനായി നിയോഗിച്ച യുവതി ഒന്‍പതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തോട്ടംമേഖലയിലുള്ള സ്‌കൂളില്‍ നടന്ന സംഭവത്തില്‍ മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്.
സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കുന്നതിനുമായി ഐ.സി.ഡി.എസ്. വകുപ്പില്‍നിന്ന് നിയമിച്ച 25 കാരിക്കെതിരെയാണ് ആരോപണം.
തൽസമയ വാർത്തകൾക്കായി വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
കുട്ടിയോട് യുവതി അമിതമായി ഇടപെടുന്നത് സ്‌കൂളില്‍ ചിലരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ബോധവത്കരണ പരിപാടിക്കിടെ നടത്തിയ കൗണ്‍സലിങ്ങില്‍ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.