Sorry, you need to enable JavaScript to visit this website.

ദുബായ് എയര്‍പോര്‍ട്ട് പ്രളയം; എയര്‍ ഇന്ത്യ റദ്ദാക്കിയത് നാല് വിമാനങ്ങള്‍

ദുബായ്- കനത്ത മഴയില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ റദ്ദാക്കിയത് നാല് വിമാനങ്ങള്‍.

ചെന്നൈ-ദുബായ് എ.ഐ 905 വിമാനം ദുബായില്‍ ഇറങ്ങിയെങ്കിലും പാര്‍ക്കിംഗ് ബേയില്‍ എത്താന്‍ അഞ്ച് മണിക്കൂറോളമെടുത്തിരുന്നു.
കോഴിക്കോട്-ദുബായ് എ.ഐ 937 വിമാനം ദുബായില്‍ ഇറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അല്‍മഖ്തൂം എയര്‍പോര്‍ട്ടിലാണ് ഇറങ്ങിയതെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു.

ദല്‍ഹി-ദുബായ്-ദല്‍ഹി, മുംബൈ-ദുബായ്-മുംബൈ, ഹൈദരബാദ്-ദുബായ്-ഹൈദരാബാദ്, ചെന്നൈ-ദുബായ്-ചെന്നൈ വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നിരുന്നത്.

 

Latest News