തുറൈഫ്- സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശമായ തുറൈഫ് നഗരത്തിൽ കഠിന തണുപ്പും മഞ്ഞു വർഷവും. താപ നില വളരെ താഴ്ന്നിരിക്കുകയാണ്. സൗദിയിൽ തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് തുറൈഫ്. ആയിരക്കണക്കിന് മലയാളികൾ അടക്കം വിദേശികൾ ജോലി നോക്കുന്ന തുറൈഫിൽ ഏറ്റവും കഠിന തണുപ്പ് അനുഭവപ്പെടുക മാത്രമല്ല ഏറ്റവും കൂടുതൽ കാലം തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്ന സ്ഥലം കൂടിയാണ്. താപനില നാല്, അഞ്ച് എന്നിങ്ങനെയാണ് കാണിക്കുന്നത്. എന്നാൽ പുലർച്ചെ കൂടുതൽ തണുപ്പ് അനുഭവപ്പെടും. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മഞ്ഞു വർഷവും ഉണ്ടായി.