ജിദ്ദ - കോര്‍ണിഷില്‍ നിര്‍മാണത്തിലുള്ള ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലകളില്‍ തീ പടര്‍ന്നുപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട തീവ്രശ്രമത്തിലൂടെ സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സിവില്‍ ഡിഫന്‍സിനു കീഴിലെ 20 യൂനിറ്റുകള്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ അലി അല്‍മുന്‍തശരി പറഞ്ഞു. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളും പ്രയോജനപ്പെടുത്തി.