ബുറൈദ - ബുറൈദ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ സ്വദേശി യുവതിയെ ബുറൈദ ക്രിമിനല്‍ കോടതി ആറു വര്‍ഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് നാല്‍പതുകാരി ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്.
സന്ദര്‍ശന സമയത്ത് കാര്‍ ആശുപത്രി കവാടത്തിനു മുന്നില്‍ നിര്‍ത്തി മുറിയില്‍ പ്രവേശിച്ച യുവതി കുഞ്ഞിന്റെ മാതാവ് ബാത്ത്‌റൂമില്‍ കയറിയ തക്കം മുതലെടുത്ത് കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത സുരക്ഷാ വകുപ്പുകള്‍ കുഞ്ഞിനെ മാതാവിനു തന്നെ തിരിച്ചുനല്‍കുകയായിരുന്നു.