ദുബായ്- എക്‌സ്‌പോ- 2020 ല്‍ ഇന്ത്യന്‍ പവലിയന്റെ നിര്‍മാണം സമയബന്ധിതമായി തന്നെ പുരോഗമിക്കുന്നതായി കോണ്‍സല്‍ ജനറല്‍ വിപുല്‍. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ രംഗത്തെയും പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍സുലേറ്റിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നിരവധി മുഖ്യമന്ത്രിമാരുടെ സന്ദര്‍ശനവും കഴിഞ്ഞവര്‍ഷം നടന്നു. ഇതും ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വഴിവെച്ചിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു.