കുവൈത്ത്- പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ഫലസ്തീനിലെ ഇസ്്‌ലാമിക പ്രബോധകന്റെ അന്ത്യനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കുവൈത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഫലസ്തീൻ പ്രബോധകൻ മഹ്മൂദ് അബ്ദുൽ ബാഖി മരിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ പറ്റിയുള്ള പ്രസംഗത്തിനിടെയായിരുന്നു മരണം സംഭവിച്ചത്. മരണത്തെയും സ്വർഗത്തെയും ജീവിതത്തെയും കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കെ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചകം ചൊല്ലി കുഴഞ്ഞുവീഴുകയായിരുന്നു. പ്രസംഗം കേട്ടുകൊണ്ടിരുന്നവർ ഉടൻ ഓടിയെത്തി പ്രാഥമിക ശ്രുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാണ്.