ദുബായ്- ദുബായിയെ ആക്രമിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത വ്യാജമാണെന്നു ദുബായ് മീഡിയ ഓഫിസ്. ഇറാന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും സുരക്ഷാ ഭീഷണിയെന്ന രീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണെന്നും അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു നിര്‍ദേശമുണ്ട്. മേഖലയിലാകെ സംഘര്‍ഷാവസ്ഥയാണെന്ന മട്ടില്‍ ചില വിദേശ പത്രങ്ങളില്‍ ഉള്‍പ്പടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ആശങ്കയുണ്ട്.
സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണെന്നും ജനജീവിതം സാധാരണപോലെ തുടരുമെന്നും യു.എ.ഇ വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കി. യു.എ.ഇ പൗരന്മാരെയോ ഇവിടുത്തെ താമസക്കാരെയോ വിനോദസഞ്ചാരികളെയോ പ്രശ്‌നങ്ങള്‍ ബാധിക്കില്ല. ചര്‍ച്ചകളും രാഷ്ട്രീയ പരിഹാരവും ഉണ്ടാകണം. സംഘര്‍ഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നതാണു ബുദ്ധിപരമെന്നും യുഎഇ വിദേശരാജ്യാന്തര സഹകരണ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ട്വീറ്റ് ചെയ്തു. സുസ്ഥിരതയിലേക്കു രാഷ്ട്രീയ പാത പിന്തുടരണമെന്നും നിര്‍ദ്ദേശിച്ചു.