Sorry, you need to enable JavaScript to visit this website.

ചർച്ചക്ക് വിളിച്ച ജനം ടി.വി മേധാവിക്ക് രശ്മിതയുടെ ചുട്ട മറുപടി

കൊച്ചി- ചർച്ചക്ക് വിളിച്ച സംഘ്പരിവാർ ചാനലിന്റെ മേധാവി അനിൽ നമ്പ്യാർക്ക് ചുട്ട മറുപടി നൽകി അഡ്വ. രശ്മിത രാമചന്ദ്രൻ. കഴിഞ്ഞദിവസങ്ങളിൽ ടെലിവിഷൻ ചർച്ചകളിൽ രൂക്ഷ വിമർശനങ്ങളാണ് രശ്മിത ഉയർത്തുന്നത്. ഇതിനുള്ള മറുപടിയായാണ് തന്നോട് ചർച്ചക്കുണ്ടോ എന്ന വെല്ലുവിളിയുമായി അനിൽ നമ്പ്യാർ എത്തിയത്. സി.എ.എ വിഷയത്തിൽ ചാനലുകളിലിരുന്ന് ഘോരഘോരം പ്രസംഗിക്കുന്ന താങ്കൾ ജനം ടി.വിയിൽ ഞാൻ നയിക്കുന്ന ചർച്ചയിലേക്ക് വരണമെന്നായിരുന്നു അനിൽ നമ്പ്യാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇതിനുള്ള രശ്മിതയുടെ മറുപടി ഇങ്ങിനെ.

ചെറിയ കാര്യമല്ല, ഒരു ചാനൽ മേധാവി തന്നെ സംഘപരിവാറുമായുള്ള ചർച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനിൽ നമ്പ്യാർ സാറാണ്. സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാർത്ത പഠിക്കുന്ന കാലത്ത് കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ' കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാർന്നു, പത്രപ്രവർത്തനത്തിൽ എത്തിക്‌സിന്റെ കൈപ്പുസ്തകം)
ന്തായാലും മററു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാർ 'ശോഭി'ക്കാത്തതെന്നാ നമ്പ്യാർ സാർ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാർ ടെ ശുദ്ധഗതിയാ! ) എന്റെ നമ്പ്യാർ സാറെ ടോർച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രർ, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല.... പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാൻ.
പിന്നെ, സാറെന്നെ ജനത്തിൽചർച്ചയ്ക്ക് വിളിച്ചു, ആ സ്‌നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറുമ്മ. പക്ഷേ, ആളുകൾ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയിൽ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങൾ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.എങ്കിപ്പിന്നെ, ഞാൻ നേരിട്ടെന്തിനാ ജനത്തിൽ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ.... വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവർക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ' വീർ' ആകണം സാറെ? ആരു സാറിനെ വീർ എന്നു വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും സാറെ... കാരണം, സാറ് എളിമയുള്ളവനാ.... ചാനൽ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചർച്ചയ്ക്കു വിളിച്ചല്ലോ!
നൂറു ഫ്‌ലൈയിംഗ് കിസ്സൂടെ..... ( ഉമ്മകൾ ഒക്കെ ഫ്‌ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാൾക്കാരു തന്നെ അല്ലേൽ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുല സ്ത്രീയാ സാറെ, തെക്കേടത്തമ്മയാണെ സത്യം )
 

Latest News