തിരുവനന്തപുരം- കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കല്‍ ഈ മാസം 20ന് തുടങ്ങും. നവംബര്‍ 11ന് തദ്ദേശസ്വയംഭരണ സമിതികളുടെ കാലാവധി പൂര്‍ത്തിയാകും. ഈ കാലായളവിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായാണ് വോട്ടര്‍ഐഡി പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുക.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസഥാനമാക്കാമെന്ന നിര്‍ദേശമുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കില്ലെന്നാണ് വിവരം. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക പുതുക്കുകയാണ് ചെയ്യുക. ഇത്തവണ പട്ടിക പുതുക്കി ജനുവരി 20ന് പുതിയത് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കാരന്‍ അറിയിച്ചു. അന്തിമപട്ടിക ഫെബ്രുവരി 28ന് പുറത്തിറങ്ങുമെന്നും അദേഹം വ്യക്തമാക്കി.